മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എകെ സുധീർ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിയിച്ചു. വിഷുക്കണി ദർശനത്തിനുള്ള വിഭവങ്ങൾ ഭക്തർക്ക് എത്തിക്കാൻ കഴിയാതിരുന്നാൽ ഇക്കുറി ദേവസ്വം ബോർഡ് ഇവയെല്ലാം പ്രത്യേകമായി വരുത്തി. നാളെ പുലർച്ചെ 5ന് നടതുറന്ന് നെയ്തിരി തെളിച്ച് ഭഗവാനെ വിഷുക്കണി കാണിക്കും. മാളികപ്പുറത്തും സമാന ചടങ്ങുകളാണ് നാളെ നടക്കുക. അൽപ നേരത്തെ ചടങ്ങുകൾക്ക് ശേഷം കണി അഭിഷേകവും തുടർന്നുള്ള പൂജകളും നടക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London