പൊന്നാനി പാലപ്പെട്ടി മുതൽ കടലുണ്ടി മത്സ്യ ഗ്രാമം വരെയുള്ള മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്കിനി സുരക്ഷിത യാത്ര. തീരദേശ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിലുള്ള പദ്ധതി പ്രകാരം 211 പെൺകുട്ടികൾക്ക് കൂടി സൈക്കിളുകൾ സൗജന്യമായി സമ്മാനിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ ജില്ലയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 500 വിദ്യാർത്ഥിനികൾക്കും സൈക്കിളുകൾ സൗജന്യമായി നൽകിയതിന് പുറമെയാണ് 211 സൈക്കിളുകൾ കൂടി അനുവദിച്ചത്.
പൊതുമേഖല സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷൻ സിഎസ് ആർ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകെ 2000 സൈക്കിളുകൾ വിതരണം ചെയ്യുന്നതിനായി അനുവദിച്ച 90 ലക്ഷം രൂപയിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ജില്ലയിലെ വിദ്യാർത്ഥിനികൾക്കും സൈക്കിളുകൾ നൽകിയത്. പെൺകുട്ടികളിൽ സുരക്ഷിത ബോധത്തോടൊപ്പം സ്വാശ്രയത്വവും ആത്മവിശ്വാസവും വളർത്താനും റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. വിദ്യാർത്ഥിനികൾക്ക് കൃത്യ സമയത്ത് സ്കൂളുകളിൽ എത്തിച്ചേരാനും ആരോഗ്യപരമായ ദിനചര്യകൾ വികസിപ്പിക്കാനും സൈക്കിൾ ഉപയോഗത്തിലൂടെ സാധിക്കും. തീരദേശ മേഖലയിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുകയാണ്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട പദ്ധതികളിൽ ഒട്ടുമിക്കവയും നടപ്പിലാക്കാൻ ഇടതു മുന്നണി സർക്കാരിന് സാധിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London