പ്രശസ്ത എഴുത്തുകാരുടെ പത്തു പുസ്തകങ്ങളുമായി സാഗ ബുക്സ് വായനക്കാർക്കിടയിലേക്ക്. എടപ്പാൾ ആസ്ഥാനമായാണ് സാഗ ബുക്സ് പ്രവർത്തനം ആരംഭിക്കുന്നത്. കോവിഡ് മൂലം വിപുലമായി നടത്താൻ തീരുമാനിച്ച പ്രകാശനചടങ്ങ് വേണ്ടെന്ന് വെച്ച് സോഷ്യൽമീഡിയ വഴിയാണ് ഇപ്പോൾ പുസ്തകങ്ങളുടെ പ്രചാരണം നടത്തുന്നത്. സി. രാധാകൃഷ്ണൻ, കെ.പി. രാമനുണ്ണി, അഷ്ടമൂർത്തി, ടി.കെ ശങ്കരനാരായണൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ജയൻ ശിവപുരം, നന്ദൻ, ഹരിദാസ് കരിവെള്ളൂർ, ഹനീഫ കൊച്ചനൂർ എന്നിവരുടെ പുസ്തകങ്ങൾക്ക് പുറമെ, റഫീഖ് എടപ്പാൾ എഡിറ്റ് ചെയ്ത 20 പ്രവാസി എഴുത്തുകാരുടെ ചെറുകഥകൾ ഉൾപ്പെടുത്തിയ പുസ്തകവും ആഗസ്റ്റിൽ വായനക്കാരുടെ കൈകളിലേക്ക് എത്തും.1500 രൂപയുടെ ഈ പുസ്തകങ്ങൾ 1000 രൂപയ്ക്ക് ലഭിക്കുന്ന പ്രീ-പബ്ലിക്കേഷൻ ആനുകൂല്യത്തോടോപ്പം ഒരു വർഷത്തേക്ക് സാഗ ബുക്ക് ക്ലബ്ബ് സൗജന്യ അംഗത്വവും പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London