പ്രളയകാലത്തേത് പോലെ കൊറോണ കാലത്തും സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സർവീസ് സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ പ്രളയസമയത്താണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നായിരുന്നു ആവശ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London