കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് സർക്കാർ 10-ാം തീയതി ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകിയത്. ആ ഉറപ്പ് ലംഘിച്ചാണ് യൂണിയനുകൾ സമരം ചെയ്തത്. ഇനി എന്തു ചെയ്യണമെന്ന് യൂണിയനുകളും മാനേജ്മെൻ്റും തീരുമാനിക്കട്ടെയെന്നും മന്ത്രി പറയുന്നു. 10-ാം തീയതി ശമ്പളം നൽകാമെന്ന് പറഞ്ഞത് ജീവനക്കാർ സമരത്തിന് പോകരുതെന്ന് നിബന്ധനയിലാണ്. സർക്കാർ നൽകിയ ആ ഉറപ്പ് വിശ്വാസത്തിലെടുക്കാതെയാണ് ജീവനക്കാർ സമരത്തിലേക്ക് പോയത്. അതുകൊണ്ട് തന്നെ ജീവനക്കാർ സമരത്തിലേക്ക് പോയതോടെ അതിൻ്റെ പ്രസക്തി നഷ്ടപ്പെട്ടല്ലോ. സർക്കാരിൻ്റെ വാക്ക് യൂണിയനുകൾ വിശ്വാസത്തിലെടുക്കാത്ത സ്ഥിതിക്ക് ഇനി സർക്കാരിന് ശമ്പള പ്രതിസന്ധിയിൽ ഒരുത്തരവാദിത്വവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാർ ചൂണ്ടിക്കാണിക്കുന്നത് സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ചെയ്തതാണ്. 30 കോടി രൂപയുടെ ധനസഹായം നേരത്തെ നൽകിയിരുന്നു. ഇക്കാര്യം നോക്കുന്നത് മാനേജ്മെൻ്റ് ആണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഒരു ദിവസത്തെ പണിമുടക്ക് കൊണ്ട് ശമ്പളം നൽകാൻ കഴിയില്ലെന്ന വാദമാണ് സർക്കാർ ഇപ്പോൾ മുന്നോട്ട് വക്കുന്നത്. കഴിഞ്ഞ ആറാം തീയതി ചേർന്ന ചർച്ചയിലാണ് 10-ാം തീയതി ശമ്പളം നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയത്. എന്നാൽ ഇത് ലംഘിച്ച് യൂണിയനുകൾ പണിമുടക്കുകയായിരുന്നു. സിഐടിയു മാത്രമാണ് പണിമുടക്കിൽ നിന്ന് വിട്ടു നിന്നത്. എന്നാൽ പത്താം തീയതി ആയിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായതോടെ സിഐടിയു തന്നെ മാനേജ്മെൻ്റിനെതിരെ രംഗത്തെത്തി. 10-ാം തീയതി ശമ്പളം നൽകാമെന്ന ഉറപ്പിലാണ് തങ്ങൾ സമരം ചെയ്യാതിരുന്നത്. ചില ഭീഷണിയുടെ സ്വരങ്ങൾ ഉയർത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തരുതെന്നും സിഐടിയും പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London