കെ എസ് ആർ ടി സി യിൽ നാളെ മുതൽ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല. ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദേശം നൽകിയതായി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളമില്ലാത്ത വിഷുവും ഈസ്റ്ററുമാണ് ഇത്തവണ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായിരുന്നത്. മാർച്ച് മാസത്തെ ശമ്പളത്തിനായി ജീവനക്കാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് 48 ദിവസമായി. ഏപ്രിൽ പാതിപിന്നിട്ടും ഇതുവരെ ശമ്പളം നൽകാൻ മാനേജ്മെൻറിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ രൂക്ഷ വിമർശവുമായി ഇടത് തൊഴിലാളി സംഘടനായായ സിഐടിയു രംഗത്തെത്തിയിരുന്നു. തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആൻറണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണെന്ന് കെഎസ്ആർടിഇ എ(സിഐടിയു) സംസ്ഥാന സെക്രട്ടറി ശാന്തകുമാർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London