ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സലിം കുമാർ രംഗത്ത്. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമൽ നീരദും ചേർന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്.
തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ . പ്രായക്കൂടുതലായതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതിയെ സമീപിച്ചപ്പോൾ അറിയിച്ചതെന്ന് സലിം കുമാർ പറഞ്ഞു. ആഷിഖ് അബു, അമൽ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിൻറെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്ലെന്നും എന്നാൽ ഇതൊരു അവേഹളനമായിപ്പോയെന്നും സലിം കുമാർ പ്രതികരിച്ചു.
പ്രായത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആഷിക് അബുവും അമൽ നീരദുമെല്ലാം എന്റെ ജൂനിയർമാരായി കോളേജിൽ പഠിച്ചവരാണ്. ഞാനും അവരും തമ്മിൽ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയം. കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ മാത്രമല്ല എനിക്ക് ഇവിടെ പുരസ്കാരം ലഭിച്ചത്. സി.പി.എം ഭരിക്കുമ്പോഴും പുരസ്കാരം നേടിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London