താൻസാനിയയുടെ ആറാം പ്രസിൻ്റായി സാമിയ സുലുഹു ഹസ്സൻ ചുമതലയേറ്റു. ഹൃദ്രോഗത്തെത്തുടർന്ന് പ്രസിഡൻ്റായിരുന്ന ജോൺ മഗുഫുളി അന്തരിച്ചതിനാലാണ് വൈസ് പ്രസിഡൻ്റ് പദവിയിലുണ്ടായിരുന്ന സാമിയ പ്രസിഡൻറായി അധികാരത്തിലേറിയത്. ആഫ്രിക്കയിൽ നിലവിലുള്ള ഭരണാധികാരികളിൽ ഏക വനിതയാണ് സാമിയ ഹസ്സൻ. എത്യോപ്യയിൽ സഹ്ലെ സെവ്ദെ എന്ന വനിത പ്രസിഡൻ്റ് പദവിയിൽ ഉണ്ടെങ്കിലും അവർക്ക് ഭരണച്ചുമതലകളില്ല.
2015ലാണ് സാമിയ ഹസ്സൻ മഗുഫുളി സർക്കാരിൽ വൈസ് പ്രസിഡൻറായി സ്ഥാനമേൽക്കുന്നത്. താൻസാനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമുതൽ അധികാരത്തിലിരിക്കുന്ന ചാമ ച മാപിൻഡുസി (സി.സി.എം) എന്ന കക്ഷിയിൽ അംഗമായ സാമിയ നിരവധി വൻ മരങ്ങളെ വെട്ടിമാറ്റിയാണ് അധികാരകേന്ദ്രങ്ങൾ അലങ്കരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London