തിരുവനന്തപുരം: സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഗുരുവന്ദനം കഥാകൃത്ത് പി. സുരേന്ദ്രന് സമര്‍പ്പിക്കും. അധ്യാപകദിനമായ അഞ്ചിന് രാവിലെ 11ന് എടപ്പാളിലെ സുരേന്ദ്രന്റെ വസതിയിലെത്തിയാണ് ആദരവ് നല്‍കുക. വി.ടി ബല്‍റാം എം.എല്‍.എ, സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത്, ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍ സംബന്ധിക്കും. പ്രശസ്തി പത്രവും ഫലകവും ഗുരുദക്ഷിണയും കൈമാറും. മുന്‍ വര്‍ഷങ്ങളില്‍ തിരുവോണനാളില്‍ ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, നടന് മധു, പെരുമ്പടവം ശ്രീധരന്, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ക്കാണ് സംസ്ക്കാര സാഹിതി ഗുരുവന്ദനം സമര്‍പ്പിച്ചിരുന്നത്.
© 2019 IBC Live. Developed By Web Designer London