കാൽലക്ഷം വരുന്ന ആരാധകരെ ആവേശത്തിലാക്കി കേരളം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ബംഗാൾ ഒരുക്കിയ കരുത്തുറ്റപ്രതിരോധത്തെ കീഴടക്കി രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ നൗഫലാണ് കേരളത്തിന് ആദ്യ ഗോൾ നേടിയത്. 84-ാം മിനുട്ടിൽ ക്യാപ്റ്റൻ ജിജോ ജോസഫ് നൽകിയ പാസിൽ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോൾകീപ്പറെയും കബളിപ്പിച്ചാണ് നൗഫൽ ഗോൾ നേടിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് പകരക്കാരനായി എത്തിയ ജെസിൻ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതി
യോഗ്യത റൗണ്ടിൽ ഇരട്ട മഞ്ഞകാർഡ് ലഭിച്ച് ഫൈനൽ റൗണ്ട് മത്സരത്തിൽ ആദ്യ മത്സരം നഷ്ടപ്പെട്ട ഷിഗിലിനെ ആദ്യ ഇലവനിൽ ഉൽപ്പെടുത്തിയാണ് കേരളം വെസ്റ്റ് ബംഗാളിനെതിരെ നിർണായക മത്സരത്തിന് ഇറങ്ങിയത്. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായി. 11-ാം മിനുട്ടിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. മധ്യനിരയിൽ നിന്ന് ബോളുമായി എത്തിയ വിക്നേഷ് ബോക്സിലേക്ക് നീട്ടിനൽക്കിയ പാസ് ഷിഗിലിന് ലഭിച്ചു. ബോക്സിൽ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി ക്രോസ് നൽകാൻ ശ്രമിച്ചെങ്കിലും ബംഗാൾ പ്രതിരോധം തട്ടിഅകറ്റി.12-ാം മിനുട്ടിൽ കേരളത്തിന് ലഭിച്ച കോർണർ മുഹമ്മദ് ഷഹീഫ് ഹെഡറിന് ശ്രമിച്ചെങ്കിലും ഗോൾ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 19-ാം മിനുട്ടിൽ ബംഗാളിന് ആദ്യ അവസരമെത്തി. പഞ്ചാബിനെതിരെ ആദ്യ മത്സരത്തിൽ ഗോൾ നേടി സ്ട്രൈക്കർ ശുഭം ഭൗമിക് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
22-ാം മിനുട്ടിൽ കേളാ ഗോൾ കീപ്പർ വി. മിഥുൻ നൽക്കിയ പാസിൽ വരുത്തിയ പിഴവിൽ നിന്ന് ബംഗാൾ മധ്യനിരതാരം സജൽ ഭാഗിന് ലഭിച്ചു. ഗോൾ കീപ്പറുടെ മുകളിലൂടെ പോസ്റ്റിലൂടെ അടിക്കാൻ ശ്രമിച്ചെങ്കിലും കിക്ക് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 25-ാം മിനുട്ടിൽ കേരള താരം വിക്നേഷ് ബംഗാൾ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോളായില്ല. 26-ാം മിനുട്ടിൽ മധ്യനിരതാരം അർജ്ജുൻ ജയരാജ് വിങ്ങിലേക്ക് നീട്ടിനൽക്കിയ പാസ് പിറകിൽ നിന്ന് ഓടി കയറിയ നിജോ ഗിൽബേർട്ട് പന്തെടുത്ത് ക്രോസ് നൽക്കാൻ ശ്രമിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പറെ മറികടക്കാനായില്ല. 28-ാം മിനുട്ടിൽ ബംഗാൾ താരം ശുഭം ഭൗമിക് നടത്തിയ മുന്നേറ്റം കേരളാ പ്രതിരോധ താരം അജയ് അലക്സ് രക്ഷപ്പെടുത്തി. 38-ാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് കേരളത്തിന് ലഭിച്ച ഫ്രീകിക്കെടുത്ത അർജ്ജുൻ ജയരാജ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോൾ കീപ്പർ രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അധികസമയത്ത് കേരള ക്യാപ്റ്റൻ ജിജോ ജോസഫ് ബോക്സിന് പുറത്തുനിന്ന് ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
രണ്ടാം പകുതി
രണ്ടാം പകുതിയിൽ തുടക്കം മുതൽ തന്നെ അക്രമണിത്ത് ശ്രമിച്ച കേരളത്തിന് മിനുട്ടുകൾ ഇടവിട്ട് അവസരങ്ങൾ ലഭിച്ചു. 48 ാം മിനുട്ടിൽ ബംഗാൾ പ്രതിരോധ താരം ഗോൾ കീപ്പറിന് നൽകിയ പാസ് തട്ടിയെടുത്ത ഷിഗിൽ വിക്നേഷിന് നൽക്കി. വിക്നേഷ് ഗോൾവല ലക്ഷ്യമാക്കി ചിപ്പ് ചെയ്തെങ്കിലും ബംഗാൾ ഗോൾ കീപ്പർ രക്ഷപ്പെടുത്തി. പിന്നീടും ബംഗാൾ ബോക്സിലേക്ക് ആക്രമണം അഴിച്ചുവിട്ട കേരളത്തിന് തുടരെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. 68 ാം മിനുട്ടിൽ ഷിഗിലിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്ത അർജ്ജുൻ ജയരാജ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ തട്ടി അകറ്റി. തുടർന്ന് ബോക്സിന് അകത്തുനിന്ന് ലഭിച്ച പന്തും കേരളത്തിന് ലക്ഷ്യം കാണാൻ സാധിച്ചില്ല. 71 ാം മിനുട്ടിൽ വിക്നേഷിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചെങ്കിലും അവസരം കളഞ്ഞുകുളിച്ചു. 78 ാം മിനുട്ടിൽ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ നൗഫൽ ബംഗാൾ പ്രതിരോധ താരങ്ങളെ മറിക്കടന്ന് ഗോൾ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ പ്രിയന്ത് കുമാർ സിങ് അതിമനോഹരമായി തട്ടിഅകറ്റി.
84 ാം മിനുട്ടിൽ കേരളം ലക്ഷ്യം കണ്ടു. വലതു വിങ്ങിൽ നിന്ന് ബോക്സിലേക്ക് ജെസിൻ നൽക്കിയ പാസ് ഓടിയെടുത്ത ക്യാപ്റ്റൻ ജിജോ ജോസഫ് ബംഗാളിന്റെ ഗോൾ പാസ്റ്റിന് മുന്നിൽ നിലയുറപ്പിച്ച രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ നൗഫലിന് നൽക്കി. ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോൾകീപ്പറെയും കബളിപ്പിച്ച് നൗഫൽ കേരളത്തിന് ലീഡ് നൽക്കി. 90 ാം മിനുട്ടിൽ ബംഗാളിന് ലഭിച്ച ഫ്രീകിക്ക് കേരള താരങ്ങളുടെ മുകളിലൂടെ ബോക്സിന് അകത്തേക്ക് നൽക്കി. ബംഗാൾ താരത്തിന്റെ ഗോളെന്ന് ഉറപ്പിച്ച ഹെഡർ ഗോൾകീപ്പർ മിഥുൻ അധിമനോഹരമായി തട്ടിഅകറ്റി. രണ്ടാം പകുതിയുടെ അധിക സമയത്ത് കേരളാ പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് സ്വന്തം ഹാഫിൽ നിന്ന് തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന ജെസിന് നൽക്കി. ജെസിൻ ഗോളാക്കി മാറ്റി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London