സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കഴിഞ്ഞ ആറു മാസമായി വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാർ ശർമ. സിൽസില, ചാന്ദ്നി ഉൾപ്പെടെ ഒട്ടേറെ സിനിമകൾക്ക് സംഗീതമൊരുക്കി. പത്മശ്രീ, 2001ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.
1938ൽ ജമ്മുവിൽ ജനിച്ച ശിവകുമാർ ശർമ സന്തൂറിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതം അവതരിപ്പിക്കുന്ന ആദ്യയാളായാണ് കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീരീലെ നാടോടി സംഗീത ഉപകരണമാണ് സന്തൂർ. പുല്ലാങ്കുഴൽ വാദകൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്നാണ് ഒട്ടേറെ സിനികൾക്ക് സംഗീതം നൽകിയത്. സിൽസിൽ, ലാംഹെ, ചാന്ദ്നി എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. മകൻ രാഹുൽ ശർമ അറിയപ്പെടുന്ന സന്തൂർ വാദകനാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London