സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നാളെ രണ്ട് മത്സരങ്ങൾ. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞ് 4 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഒഡീഷ്യ കർണാടകയെ നേരിടും. യോഗ്യത റൗണ്ട് മത്സരത്തിൽ ജാർഖണ്ഡിനോട് സമനിലയും ബീഹാറിനെ എതിരില്ലാത്ത അഞ്ച് ഗോളിനും തോൽപ്പിച്ചാണ് ഈസ്റ്റ് സോണിൽ ഗ്രൂപ്പ് എയിൽ നിന്ന് ഒഡീഷയുടെ വരവ്. സൗത്ത് സോണിൽ ഗ്രുപ്പ് എയിൽ ഉൾപ്പെട്ട കർണാടക തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ സർവീസസ് മണിപ്പൂരിനെ നേരിടും. യോഗ്യതാ റൗണ്ട് മത്സരത്തിൽ നോർത്ത് സോണിൽ ഗ്രൂപ്പ് എയിൽ ഹീമാചൽപ്രദേശ്, ജമ്മുകാശ്മീർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിവരെ തോൽപ്പിച്ചാണ് സർവീസസ് യോഗ്യത നേടിയത്. നാഗാലാന്റ്, ത്രിപുര, മിസോറാം എന്നിവരെ തോൽപ്പിച്ചാണ് മണിപ്പൂർ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London