ജോലി തട്ടിപ്പ് കേസിൽ സരിതാ എസ് നായരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് സരിത എസ് നായരുടെ അപേക്ഷ തള്ളിയത്. രണ്ട് മുൻകൂർ ജാമ്യാപേക്ഷകളാണ് തള്ളിയത്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങൾക്കു മുമ്പാണ് സരിതയ്ക്കെതിരെ പരാതി ഉയർന്നത്. ഇരുപതോളം പേരാണ് തട്ടിപ്പിന് ഇരയായത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയായിരുന്നു തട്ടിപ്പ്.
കെടിഡിസി, ബെവ്കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് കേസ്. 16 ലക്ഷത്തിലധികം രൂപ ഇങ്ങനെ തട്ടിയെടുത്തെന്നാണ് പരാതി. നെയ്യാറ്റിൻകര സ്വദേശികളായ രണ്ട് പേരാണ് പരാതി നൽകിയത്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London