ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വാർത്ത വിവാദമായതോടെയാണ് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത്. ഛത്തീസ്ഗഡ് സർക്കാറിന്റെ ഹെലികോപ്ടറായ എഡബ്ല്യൂ 109 പവർ എലൈറ്റിൽ ആണ് കഴിഞ്ഞമാസം 20 ന് ഫോട്ടോഷൂട്ട് നടന്നത്. സംഭവത്തിന് പിന്നാലെ ഫോട്ടോകൾ വെെറലാവുകയായിരുന്നു.
ഫോട്ടോഷൂട്ട് വിവാദമായതോടെ അനുമതി നൽകിയയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സിവിൽ ഏവിയേഷൻ വകുപ്പിലെ ഡ്രൈവറായ യോഗേശ്വർ സായാണ് സസ്പെൻഡ് ചെയ്തത്. ഇയാളുടെ സുഹൃത്തിനുവേണ്ടിയാണ് ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്താൻ വിട്ടുനൽകിയത്. സംഭവത്തിൽ ഏവിയേഷൻ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London