അറുപത്തിയഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അത്യാധുനിക ‘യോനോ ശാഖ’കള്‍ തുറക്കും. നവി മുംബൈ, ഇന്‍ഡോര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ യോനോ ശാഖകള്‍ തുറക്കുക. കഴിയുന്നത്ര സേവനങ്ങളും ലളിതവും കടലാസ് രഹിതവുമായി സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുകയാണ് യോനോ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് രാജ്യമൊട്ടാകെ യോനോ ശാഖകള്‍ വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. എസ്ബിഐയുടെ സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് യോനോ, മനുഷ്യനും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ടു ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം ലഭ്യമാക്കുകവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. യോനോ ശാഖകള്‍ വഴി ഇടപാടുകാരെ കൂടുതല്‍ ഡിജിറ്റല്‍ ആഭിമുഖ്യമുള്ളവരായി മാറ്റുവാന്‍ ഉദ്ദേശിക്കുന്നു.
പാരമ്പര്യ ശാഖകളെ ‘ആദ്യം ഡിജിറ്റല്‍’ എന്ന പ്രവര്‍ത്തന മാതൃകയിലേക്ക് മാറ്റുവാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ശാഖയിലെ ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ ഇടപാടുകാര്‍ക്ക് ചെക്ക് ഡിപ്പോസിറ്റ്, പണം പിന്‍വലിക്കല്‍, കാഷ് ഡിപ്പോസിറ്റ്, പാസ്ബുക്ക് പ്രിന്റിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാവുന്ന സ്വയം സേവന മേഖലയാണ് യോനോ ശാഖകളുടെ പ്രത്യേകത. എഫ്ഡി ബുക്കിംഗ്, അക്കൗണ്ട് തുറക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങളും കിയോസ്കുകള്‍ വഴി സ്വയം ചെയ്യാം. ആവശ്യമുള്ള ഇടപാടുകാര്‍ക്ക് യോനോ ഹോസ്റ്റുകളുടെ സഹായവും ലഭിക്കും. യോനോ ബാങ്ക് ശാഖയില്‍ സ്ഥാപിച്ചിട്ടുള്ള വീഡിയോ ഡിസ്പ്ലേ വഴി ബാങ്കിന്റെ എല്ലാ ഡിജിറ്റല്‍ ബാങ്കിംഗ് ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കും. എസ്ബിഐയുടെ ഡിജിറ്റല്‍ പരിവര്‍ത്തന ഉദ്യമത്തിന്റെ മുഖമാണ് യോനോ. ഇതിലൂടെ ഇടപാടുകാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ അവസരമുണ്ടാക്കുന്നു. യോനോ ആപ്പിന്റെ ഡൗണ്‍ലോഡ് 5.1 കോടി കവിഞ്ഞിരിക്കുകയാണ്. യോനോയ്ക്ക് 2.4 കോടി രജിസ്റ്റര്‍ ചെയ്ത് ഉപഭോക്താക്കളുണ്ട്. യോനോ വഴി എസ്ബിഐ 85 ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
© 2019 IBC Live. Developed By Web Designer London