കൊച്ചി: എസ്ബിഐ ലൈഫ് 2020 ജൂണ്‍ 30-ന് അവസാനിച്ച് ത്രൈമാസത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചയോടെ 390 കോടി രൂപ അറ്റാദായമുണ്ടാക്കി. സ്വകാര്യ വിപണി വിഹിതത്തില്‍ 23.9 ശതമാനം എന്ന നിലയില്‍ മുന്നേറുന്ന സ്ഥാപനം സംരക്ഷണ പോളിസികളുടെ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തുടരുകയാണ്. ജൂ 30-ന് അവസാനിച്ച കാലയളവില്‍ 3,059 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് ശേഖരിച്ചിട്ടുള്ളത്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 19 ശതമാനം വര്‍ധിച്ച് 1,75,355 കോടി രൂപയിലെത്തിയിട്ടുമുണ്ട്. 2019 ജൂണ്‍ 30-ന് ഇത് 1,46,954 കോടി രൂപയായിരുന്നു. രാജ്യ വ്യാപകമായുള്ള 940 ഓഫിസുകളിലൂടെ പരിശീലനം നേടിയ 1,90,696 പ്രൊഫഷണലുകളാണ് കമ്പനിയുടെ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
© 2019 IBC Live. Developed By Web Designer London