മലപ്പുറം : സർക്കാർ ശമ്പളം കൊടുക്കുന്ന ഏയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അധ്യാപകേന്ദര തസ്തികകളിൽ പട്ടികജാതി/വർഗ സംവരണം നടപ്പാക്കണമെന്ന് അയ്യങ്കാളി സർവീസ് സൊസെയ്റ്റി ആവശ്യപ്പെട്ടു. മലപ്പുറത്ത് വെച്ച് നടന്ന അയ്യങ്കാളിയുടെ 158-ആം ജയന്തി ആഘോഷ പരിപാടിയും അയ്യങ്കാളി സർവീസ് സൊസെയ്റ്റി വാർഷിക സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന ഉപാദ്യക്ഷൻ ശങ്കരൻ കാവനൂർ സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യൻ വെള്ളില, ട്രഷറർ ഇ. പി ഉണ്ണികൃഷ്ണൻ, അഡ്വ. കെ. ഗംഗധരൻ, എം. ടി. നാരായണൻ, സുരേഷ് കുഞ്ഞുമണി, ജിജിത്ത് എടപ്പാൾ തുടങ്ങിയവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London