തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. 17ന് ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകൾ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു.
ജനുവരി ആദ്യ വാരത്തോടെ സ്കൂളുകൾ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. പത്ത്, പ്ലസ് ടു ക്ലാസുകളിൽ പൊതുപരീക്ഷകളുണ്ട്. പ്രാക്ടിക്കൽ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചത്. ഈ മാസം 17മുതൽ പകുതി വീതം ടീച്ചർമാർ സ്കൂളുകളിൽ എത്തണമെന്നും നിർദ്ദേശമുണ്ട്.
© 2019 IBC Live. Developed By Web Designer London