അഞ്ചു സംസ്ഥാനങ്ങളിലെ സ്കൂളുകളും കോളേജുകളും ഇന്ന് തുറന്നു . കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളുമാണ് കോവിഡ് കുറഞ്ഞതോടെ തുറന്നത്. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്കൂളുകളാണ് തുറന്നത്. രാജസ്ഥാനിൽ ആദ്യഘട്ടമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറന്നത്. 50 % വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം.
ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശിൽ ആറു മുതൽ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിക്കും.
തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London