scrub typhus
സംസ്ഥാനത്ത് ഒരാഴ്ക്കിടെ രണ്ട് ചെള്ള് മരണം റിപ്പോർട്ട് ചെയ്തതോടെ കനത്ത ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. എലി, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങളിലുണ്ടാകുന്ന ചെള്ളുകളാണ് മനുഷ്യരിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, ജീവികളിലെ പേൻ, മാൻചെള്ള്, നായുണ്ണി എന്നീ ജീവികൾ കടിച്ചാൽ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്സിയേസി ടൈഫി കുടുംബത്തിൽപ്പെട്ട ബാക്ടീരിയയായ ഒറെൻഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന്റെ കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളിൽ കടന്നുകൂടും. അവിടെ നിന്ന് പുനരുത്പാദനം നടത്തി ശരീരത്തിൽ വ്യാപിപ്പിക്കുകയും ചെയ്യുന്നു. ചെള്ളിന്റെ കടിയേൽക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം കാണപ്പെടും. പത്ത് ദിവസം മുതൽ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക.
രോഗലക്ഷണങ്ങൾ
രോഗം കണ്ടെത്തി തുടക്കത്തിൽ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളർത്തുമൃഗങ്ങളിൽ ചെള്ളുണ്ടെങ്കിൽ ഒഴിവാക്കുക, എലികളിൽ നിന്നുൾപ്പെടെ ചെള്ള് കടിയേൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റിനിർത്താനുള്ള പ്രതിരോധ മാർഗങ്ങൾ. ഡോക്സിസൈക്ലിൻ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവർക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങൾ ആരംഭിച്ചയുടനെ മരുന്ന് നൽകുന്നതാണ് ഏറ്റവും ഉചിതം.രോഗം തടയാൻ വാക്സിനുകൾ ലഭ്യമല്ല.
രോഗത്തിന് കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും. ചെള്ള് ധാരാളമായി കാണപ്പെടുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London