തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പത്രികാ സമർപ്പണം ഇന്നലെ അവസാനിച്ചു. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിർദ്ദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി പ്രവേശനം ഉണ്ടാകും.
നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധന നടത്തുമ്പോൾ പ്രധാനപ്പെട്ട ഒരു അർദ്ധനീതി ന്യായസ്വഭാവമുള്ള ചുമതലയാണ് വരണാധികാരി നിർവഹിക്കുന്നത്. അതിനാൽ വരണാധികാരി ഒരു നീതിപാലകന്റെ ഉയർന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് തീരുമാനമെടുക്കേണ്ടത്.
ഏതെങ്കിലും നാമനിർദ്ദേശപത്രികയെക്കുറിച്ച് തടസവാദം ഉന്നയിക്കപ്പെട്ടാൽ അതേപ്പറ്റി തീർപ്പാക്കുന്നതിന് വരണാധികാരി ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും ആ നാമനിർദ്ദേശപത്രിക പരിഗണിച്ച് സാധുവാണെന്നോ അല്ലെന്നോ ഉത്തരവാകേണ്ടതുമാണ്. ഓരോന്നിലും, പ്രത്യേകിച്ച് തടസവാദം ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിലും നാമനിർദ്ദേശപത്രിക തള്ളുകയാണെങ്കിൽ വരണാധികാരിയുടെ തീരുമാനം കാര്യകാരണസഹിതം ബോധ്യപ്പെടുത്തേണ്ടതാണെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London