ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് അനിൽ അംബാനിയെ സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിലക്കി. അനിൽ അംബാനിയേയും അദ്ദേഹത്തിന്റെ മൂന്ന് അസോസിയേറ്റുകളേയുമാണ് വിപണിയിൽ നിന്ന് വിലക്കിയത്. മൂന്ന് മാസത്തേക്കാണ് ഇവരെ വിപണിയിൽ നിന്ന് വിലക്കിയിരിക്കുന്നത്. തന്റെ കമ്പനികളിൽ ഒന്നിൽ നിന്ന് ഫണ്ട് വകമാറ്റി മറ്റ് സ്ഥാപനങ്ങളുടെ കടം തിരിച്ചടയ്ക്കാൻ ശ്രമിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ അംബാനിയ്ക്ക് സെബിയുടെ വിലക്ക്. അനിൽ അംബാനിയെക്കൂടാതെ അമിത് ബപ്ന, രവീന്ദ്ര സുധാൽക്കർ, പിങ്കേഷ് ആർ ഷാ എന്നിവരേയും മൂന്ന് മാസത്തേക്ക് വിലക്കിയിട്ടുണ്ട്.
അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡും മൂന്ന് എക്സിക്യൂട്ടീവുകളും നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റികളിൽ ട്രേഡ് ചെയ്യരുതെന്നാണ് സെബി നിർദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ പൊതു ഖജനാവിൽ നിന്നും പണം സ്വരൂപിക്കുന്ന കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും അംബാനിക്ക് വിലക്കുണ്ട്. 100 പേജുകളുള്ള ഇടക്കാല ഉത്തരവിലാണ് സെബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അമിത് ബപ്ന, രവീന്ദ്ര സുധാൽക്കർ, പിങ്കേഷ് ആർ ഷാ എന്നിവർ ക്രമക്കേടുകൾക്ക് സകല പിന്തുണയും നൽകിയെന്നാണ് സെബി ആരോപിക്കുന്നത്. കണക്കുകളിൽ കള്ളത്തരം കാട്ടി ഇവർ പൊതുജനങ്ങളെ കബളിപ്പിച്ചെന്നും സെബി സൂചിപ്പിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London