ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം കൂടുതൽ സർവീസുകൾ നടത്തണമെന്ന് നിർദേശം നൽകി കെഎസ്ആർടിസി എംഡി. ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന സർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് നിർദേശം. 11 മണിക്കുള്ളിൽ ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നും പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എറണാകുളം ബിപിസിഎല്ലിന് മുന്നിൽ തൊഴിലാളികളുടെ വാഹനം സമരക്കാർ തടഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസും തടഞ്ഞു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് ബസ് കടത്തിവിട്ടത്. പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞു. പ്രാവച്ചമ്പലത്തും സമരാനുകൂലികൾ വാഹനങ്ങളെ തടയുന്നുണ്ട്.ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകൾ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London