ജമ്മു കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അവന്തിപോരയിലെ രാജ്പോര മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്. ഇതിൽ ഷാഹിദ്, സർക്കാർ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടയാളാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ മേഖലയിൽ നടത്തിയ തെരച്ചിലിൽ രണ്ട് എകെ 47 തോക്കുകളും നിർണായക രേഖകളും പിടിച്ചെടുത്തതായി കശ്മീർ ഐജി വിജയകുമാർ വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London