ഡല്‍ഹി: ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ടെന്‍ഡര്‍ കൂടി ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ 44 സെമി ഹൈസ്പീഡ് ‘വന്ദേ ഭാരത്’ ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി റെയില്‍വേ. ഇന്നലെ രാത്രിയാണ് ടെന്‍ഡര്‍ റദ്ദാക്കിയത്. 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിച്ച ആറ് കമ്പനികളില്‍ ഒരെണ്ണം ചൈനീസ് കമ്ബനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. 2015ലാണ് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്ട്രിക് കമ്ബനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ സംയുക്ത സംരംഭം രൂപീകരിച്ചത് ചൈനീസ് സംയുക്ത സംരംഭവും ടെന്‍ഡര്‍ സമര്‍പ്പിച്ചവരില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ റെയില്‍വേ ഇത് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ വിളിക്കും. കേന്ദ്രത്തിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുളളതായിരിക്കും പുതിയ ടെന്‍ഡര്‍. അതേസമയം, ചൈനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഇതിലൂടെ കിട്ടിയിരിക്കുന്നത്
© 2019 IBC Live. Developed By Web Designer London