കൊച്ചി: വാക്സിനേഷൻ സെന്ററുകളിൽ ആൾക്കൂട്ടം വർദ്ധിക്കുന്നത് കോവിഡ് വ്യാപനം ക്രമാതീതമായി കൂടാൻ കാരണമാകുന്ന സാഹചര്യത്തിൽ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, ശാരീരിക അവശത അനുഭവിക്കുന്നവർക്കും മൊബൈൽ വാക്സിനേഷൻ സെന്ററുകൾ ക്രമീകരിച്ച് ആരോഗ്യപ്രവർത്തകർ ഭവനങ്ങളിലെത്തി വാക്സിനേഷൻ നൽകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
ലോക് ഡൗൺ പശ്ചാത്തലത്തിൽ ദിവസക്കൂലിക്കാരായ സാധാരണ ജനങ്ങൾക്ക് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ അവർക്ക് സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത് പുഷ്പജ , അഡ്വ. ജി.മനോജ് കുമാർ , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London