പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ കോട്ടയത്ത് മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഇരിക്കൂറിൽ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. താൻ ഇരിക്കൂറിൽ നിന്ന് മാറുന്നത് മലബാറിലെ നേതാക്കൾക്ക് അവസരം നൽകാനാണെന്നും കെസി ജോസഫ് വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ചെറിയ ക്ഷീണം മറികടന്ന് കോൺഗ്രസ് മുന്നോട്ടുപോയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്ര വൻ വിജയമായിരുന്നു. സർക്കാറിനെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങളെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും കെ സി ജോസഫ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ എളുപ്പം വിജയിക്കാനാവില്ല, ഒരു മുൻതൂക്കം കോൺഗ്രസിനുണ്ട്. കോട്ടയം ജില്ലയിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ എട്ട് സീറ്റിലെങ്കിലും വിജയിക്കും. അതിന് മികച്ച സ്ഥാനാർത്ഥികളെ നിശ്ചയിച്ചയിക്കണം. പാർട്ടി എന്ത് നിർദേശിക്കുന്നോ അക്കാര്യം ചെയ്യുമെന്നും കെ സി ജോസഫ് വ്യക്തമാക്കി.
1982ൽ ഇരിക്കൂറിലെത്തിയതു മുതൽ കെ.സി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരാജയം അറിഞ്ഞിട്ടില്ല. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കഴിഞ്ഞാൽ ഒരു മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച കോൺഗ്രസുകാരൻ കെ.സി ജോസഫാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London