ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ സിപിഐഎം അഭിഭാഷകനോട് കോടതി നിർദേശിക്കുകയായിരുന്നു. ഹർജിയുമായി വന്നതിൽ സിപിഐഎമ്മിനെ കോടതി രൂക്ഷഭാഷയിലാണ് വിമർശിച്ചത്. റിട്ട് സമർപ്പിക്കാനായി എന്ത് ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാർട്ടികളുടെ വേദിയാക്കരുതെന്നും ഹർജിയുമായെത്തിയ സിപിഐഎമ്മിനെ കോടതി ഓർമ്മിപ്പിച്ചു. ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും കയ്യേറ്റം ഒഴിപ്പിക്കാൻ ബുൾഡോസറെത്തുന്ന പശ്ചാത്തലത്തിലാണ് ഇതിനെതിരെ സിപിഐഎം സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം ഇന്ന് രാവിലെ പൗരത്വ നിയമത്തിനെതിരായ വൻ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീൻ ബാഗിലേക്ക് തെക്കൻ ഡൽഹിയിലെ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ അധികൃതർ ബുൾഡോസറുമായി എത്തിയതോടെ നാട്ടുകാരുടെ വലിയ സംഘം ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധിച്ചു. ഒഴിപ്പിക്കൽ നടപടികൾക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ദില്ലി പൊലീസും എത്തിയതോടെ ശക്തമായ പ്രതിഷേധം തീർത്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London