ഒരുകാലത്ത് പ്രേക്ഷകരിൽ ആവേശം തീർത്ത താരമാണ് ഷക്കീല. താരത്തിന്റെ ജീവിതം പറയുന്ന ഹിന്ദി ചിത്രം ഷക്കീല റിലീസിന് ഒരുങ്ങുകയാണ്. റിച്ച ഛദ്ദ ഷക്കീലയായി എത്തുന്ന ചിത്രം ക്രിസ്മസിനാണ് തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്.
സിൽക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ചിത്രത്തിൽ ഷക്കീലയുടെ ചെറുപ്പം മുതലുള്ള ജീവിതമാണ് കാണിക്കുന്നത്. സിനിമയിലേക്കുള്ള വരവും താരപരിവേഷവും പിന്നീടുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം ചർച്ചയാകുന്നുണ്ട്. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കളക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും. എന്തായാലും ഷക്കീലയുടെ ട്രെയിലർ ആരാധകരുടെ മനം കീഴടക്കുകയാണ്. ഇതിനോടകം 50 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.
പങ്കജ് ത്രിപതിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിലെ ഒരു സൂപ്പർതാരമായാണ് പങ്കജ് വേഷമിടുന്നത്. ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം രാജീവ് പിള്ളയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സമ്മി നൻവാനി, സഹിൽ നൻവാനി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London