നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. സംഘത്തിന്റെ അന്തർ സംസ്ഥാന ബന്ധം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ സഞ്ചരിച്ച കാർ തൃശൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി പൂങ്കുഴലി പറഞ്ഞു.
കേസിൽ ഏഴ് പ്രതികളാണ് ഇതുവരെ പിടിയിലായത്. നടി ഷംന കാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ സിനിമ, സീരിയൽ, മോഡലിങ് രംഗത്തെ പെൺകുട്ടികളെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഷംന കാസിമിന്റെ പരാതി കൂടാതെ ഏഴ് പരാതികളാണ് സംഘത്തിനെതിരെ ലഭിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതോടെ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും നൽകിയ പരാതിയിൽ സംഘം സ്വർണവും പണവും തട്ടിയെടുത്തതായി പറയുന്നുണ്ട്.
© 2019 IBC Live. Developed By Web Designer London