ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റക്കാരനല്ലെന്ന് റോസ് അവന്യു കോടതി വിധി. ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. എന്നാല്‍ തരൂരിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി കുറ്റപത്രം നിലനില്‍ക്കില്ലെന്ന് സൂചിപ്പിച്ചാണ് റോസ് അവന്യു കോടതി വിധി പ്രഖ്യാപിച്ചത്.
എന്നാല്‍ ആത്മഹത്യ, കൊലക്കുറ്റം ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനത്തിനെതിരായ വകുപ്പുകള്‍ ചുമത്തിയെന്ന് സൂചനകള്‍ വരുന്നുണ്ട്. കൊലപാതക സാദ്ധ്യത മുന്നില്‍ കണ്ട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതിനുളള തെളിവൊന്നും ലഭിച്ചില്ല. നീതിപീഠത്തിന് നന്ദിയുണ്ടെന്നും ഏഴ് വര്‍ഷം നീണ്ട വേട്ടയാടലിനാണ് അവസാനമായതെന്നുമാണ് തരൂര്‍ വിധിയോട് പ്രതികരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London