ഷെയ്ക് പി ഹാരിസ് എൽജെഡിയിൽ നിന്ന് രാജിവച്ചു. എം വി ശ്രെയാംസ് കുമാർ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് രാജി. അങ്കത്തിൽ അജയകുമാർ, വി രാജേഷ് പ്രേം എന്നിവരും രാജിവച്ചതായി ഷെയ്ക് പി ഹാരിസ് പറഞ്ഞു. എൽ ജെ ഡി സംസ്ഥാന പ്രസിഡന്റിന്റെ നയങ്ങളൊട് ചേർന്ന് പോകാൻ പ്രയാസമുണ്ടെന്ന് ഷെയ്ക് പി ഹാരിസ് ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം പ്രസിഡന്റിനെന്ന് രാജിവച്ചവർ പറഞ്ഞു. പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി അറിയിച്ച് എം വി ശ്രെയാംസ് കുമാറിന് കത്ത് നൽകി.
എൽജെഡി സംസ്ഥാന നേതൃത്വത്തിൽ പൂർണമായ നേതൃമാറ്റം വേണമെന്ന ആവശ്യം ചർച്ച ചെയ്യുവാനോ പരിഹരിക്കുവാനോ ശ്രമിച്ചില്ലെന്നും പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളിൽ നൽകിയിരുന്ന ചുമതലകളിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തുകയും തന്നിഷ്ടക്കാരെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തതായും ഷെയ്ക്ക് പി ഹാരിസ് രാജി കത്തിൽ ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London