കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോഖിൽ ഒന്നര വയസുകാരനാണ് രോഗം കണ്ടെത്തിയത്. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ ഡോ .വി. ജയശ്രീ പറഞ്ഞു.
കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്നായിരുന്നു പ്രാഥമിക പഠന റിപ്പോർട്ട്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിൻറെ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
© 2019 IBC Live. Developed By Web Designer London