മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല മൂലമെന്ന് സംശയം. ഇന്നലെയാണ് ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. എന്നാൽ ഇക്കാരര്യം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലം വന്നാൽ മാത്രമെ രോഗം സ്ഥിരീകരിക്കൂ.
ഷിഗല്ലയുടെ ലക്ഷണങ്ങൾ
ഷിഗല്ലയുടെ ലക്ഷണങ്ങൾ വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം. വയറിളക്ക രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.
ഷിഗല്ല ബാധിക്കുന്നത്
ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതര നിലയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിൽ മരണസാധ്യത കൂടുതലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London