shivadasamenon
മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്കാരം ഇന്ന് 10.30ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ് ഉൾപ്പെടെയുള്ളവർ ഇന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തും. കോഴിക്കോട് മിംസ് ആശുപത്രിയിൽ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്റെ മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നിന്ന് നിരവധിപേരാണ് എത്തിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സി പി ഐ എം നേതാക്കളായ എളമരം കരീം എംപി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി ടീച്ചർ, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുൽവഹാബ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London