നിയമസാഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. കടകംപള്ളി മുൻകൂർ ജാമ്യമെടുക്കാൻ ശ്രമിച്ചതാണ്. ശബരിമല പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായത് വിശ്വാസികൾക്ക് പറ്റിയ തെറ്റാണെന്നും ഇത്തവണ ആ തെറ്റ് തിരുത്തുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം വിശ്വാസികളെ പരിഗണിച്ച സർക്കാരാണിത് എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നേരത്തെ ശബരിമല വിധിയും തുടർന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. 2018 ലെ സംഭവങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും പറഞ്ഞു. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു മാത്രമേ തീരുമാനത്തിലെത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London