ശ്രീ നാരായണ ഗുരു നവോത്ഥാന കാലഘട്ടത്തിൻ്റെ മുഖ്യശിൽപിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി ഒബിസി വകുപ്പിൻ്റെ നേത്യത്വത്തിൽ നടന്ന ധർമ്മയാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശിവഗിരി സർക്യൂട്ട് ഉപക്ഷിച്ചതിലുടെ ഗുരുദേവനോടു പോലും ഇരു സർക്കാറുകളും കടുത്ത വച്ചനയാണ് നടത്തിയിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥന സർക്കാർ ഈ പദ്ധതി നടപിലാക്കണമെന്നും അദ്ദേഹം ആവിശ്യപ്പട്ടു.
അരിവിപ്പുറത്ത് നിന്ന് ശിവഗിരി വരെ ഒബിസി സംസ്ഥാന ചെയർമാൻ അഡ്വ: സുമേഷ് അച്യുതൻ്റ നേതൃത്വത്തിൽ കാൽനടയായി ധർമ്മ യാത്ര ആരംഭിച്ചത്. ശിവഗിരിയിൽ നടന്നചടങ്ങിൽ അടൂർ പ്രകാശ് എം പി, വർക്കല കഹാർ, സംസ്ഥാന ഭാരവാഹികളായ ബാബുനാസര്‍, എന്‍ രാജേന്ദ്രബാബു, രാജേഷ് സദേവന്‍, അഡ്വ: സജിന്‍ലാല്‍, സംസ്ഥന ജനറല്‍ സെകട്ടറി ആര് അജിരാജകുമാര്‍, ജിതേഷ് ബലറാം, സരസപ്പൻ, ഗോപാലകൃഷ്ണൻ മുൻസിപ്പൽ കൗൺസിലർ പ്രസാദ്, തിരുവനന്തപുരം ജില്ല ചെയര്മാന് ഷാജിദാസ്, കൊല്ലം ജില്ല പ്രസിഡണ്ട് അഡ്വ.എസ് ഷേണാജി, തുടങ്ങിയവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London