യുപിയിൽ അറസ്റ്റിലായി യുഎപിഎ ചുമത്തി ജയിലിൽ അടക്കപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. മാതാവിനെയല്ലാതെ മറ്റാരെയും കാണാൻ കാപ്പന് അനുവാദമില്ല. കർശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളെ കാണരുതെന്ന് കർശന നിർദേശമുണ്ട്. ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന സോളിസിറ്റർ ജനറലിൻറെ വാദം കോടതി തള്ളി.
ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രമധ്യേ ഒക്ടോബർ അഞ്ചിനാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശദ്രോഹ കുറ്റവും യു.എ.പി.എ പ്രകാരമുള്ള വകുപ്പുകളും ചുമത്തി ജയിലിലടക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരും ഡ്രൈവറും അറസ്റ്റിലായിരുന്നു. 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനെ കാണാൻ പോലും കാപ്പന് അവസരം ലഭിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London