സിൽവർ ലൈൻ വിഷയം ലോക്സഭയിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് പ്രതിപക്ഷം ലോക്സഭയെ അറിയിക്കും. പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകർച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഇന്ത്യൻ റെയിൽവേയുടെയും കേരള സർക്കാരിൻറെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സിൽവർലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തിൽ നിന്നും കേന്ദസർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസിൽ പറയുന്നു. അതേസമയം ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡി ജി പി ജേക്കബ് തോമസ് രംഗത്തെത്തി. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണ്. തൊഴിലവസരങ്ങളും വ്യവസായവും വർധിക്കും.ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചതായും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London