സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. കെ റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികളുമായി എൽഡി എഫ് വിശദീകരണയോഗങ്ങൾ നടത്താൻ തീരുമാനിച്ചത്. പാർട്ടി കോൺഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പിഐ എം നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടി കോൺഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽ ഡി എഫ് തുടക്കമിടുന്നത്. സിൽവർലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തിൽ പ്രശ്നം കണ്ടെത്തിയാൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാട്. വികസനത്തിൻറെ ഭാഗമായി സർക്കാർ ആരെയും ബുദ്ധിമുട്ടിക്കില്ല. കെ റയിലിന് കേന്ദ സർക്കാർ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London