ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യൽ അന്വേഷണം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിർത്ത കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടി സംശയാസ്പദമാണ്. കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ശബരിമല വിഷയത്തിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിതിയും പരിശോധിക്കും. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രിംകോടതിയിൽ ഒൻപത് അംഗ ബെഞ്ച് വിധിപറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London