ന്യൂഡല്‍ഹി : കോവിഡിനെതിരെ വാക്സിന് കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്തും കര്‍മ്മനിരതരായി ജോലി ചെയ്ത എം.പിമാരെ അഭിനന്ദിക്കുന്നു. എത്രയും വേഗം വാക്സിന് കണ്ടുപിടിക്കേണ്ടതുണ്ട്. വാക്സിന് കണ്ടെത്താതെ വിശ്രമമില്ല. ഒരു ദിവസം തന്നെ രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് രാജ്യസഭയും ലോക്സഭയും ചേരുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും പാര്‍ലമെന്റ് സമ്മേളനം നടക്കും.അതിര്‍ത്തില്‍ സൈനികര്‍ വലിയ പോരാട്ടത്തിലാണ്. അവര്‍ മലനിരകളിലുണ്ട്. ഇനി മഞ്ഞുവീഴ്ചയും തുടങ്ങും. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് ഒപ്പമാണ് രാജ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
© 2019 IBC Live. Developed By Web Designer London