മുംബൈ: പകുതി സീറ്റുകള്‍ മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
‘അമിത് ഷായുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റേയും സാന്നിധ്യത്തില്‍ തീരുമാനിച്ചതാണ് 50-50 സീറ്റ് ഫോര്‍മുല.ഈ തീരുമാനത്തെ ബിജെപി ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം.
മത്സരിക്കാനുള്ള സീറ്റുകള്‍ തുല്യമായി വീതിക്കണം. അതല്ല തീരുമാനമെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം പൊളിയുമെന്നും സഞ്ജയ് പറഞ്ഞു.
© 2019 IBC Live. Developed By Web Designer London