കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജിയിൽ വിധി പറയുന്നത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ ഡി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എം ശിവശങ്കർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തി. അത് താൻ നിരസിച്ചതാണ് തൻറെ അറസ്റ്റിലേക്ക് നയിച്ചത്. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും ശിവശങ്കർ പറഞ്ഞു.
സ്വപ്നയുടെ ലോക്കർ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. എൻ.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തിൽ നിന്നുള്ളതാണെന്നാണ്. എന്നാൽ ഇ.ഡി പറയുന്നത് കൈക്കൂലിയെന്ന്. കസ്റ്റംസ് ഓഫിസറെ താൻ വിളിച്ചുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണ്. താൻ വിളിച്ചത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. സ്വപ്നയോട് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല.
ശിവശങ്കറിൻറെ പങ്കിനെ കുറിച്ച് സ്വപ്നം എല്ലാം തുറന്ന് പറഞ്ഞുവെന്നും ഇതിന് തെളിവുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകൾ ഇ.ഡി മുദ്രവെച്ച കവറിൽ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് കോടതി ഇന്ന് വിധി പറയുക.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London