ചെന്നൈ: തമിഴ്നാട്ടിൽ 16 കാരിയെ ഇരുന്നൂറിലേറെ പേർക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയിലായിരിക്കുന്നു. പെണ്കുട്ടിയുടെ അച്ഛൻ്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം. ഇന്നലെയാണു മധുര തലക്കുളം പൊലീസ് ആറംഗ പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘത്തെ മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പിടിയിലായത്.
മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ടരമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മധുര ഡെപ്യൂട്ടി കമ്മീഷണർ ശിവപ്രസാദ് പറയുന്നത് ഇങ്ങിനെയാണ്.
നാലുവർഷം മുൻപ് പെൺകുട്ടിയുടെ അച്ഛൻ മരിച്ചു. അമ്മയ്ക്കു മാനസിക ദൗർബല്യംകൂടി ആയതോടെ പെൺകുട്ടിയുടെ സംരക്ഷണം അച്ഛൻ്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു. പിന്നീട് അന്നലക്ഷ്മി പെൺകുട്ടിയെ വിവിധയാളുകൾക്കു മുന്നില് കാഴ്ച വച്ചു തുടങ്ങി. കൂടുതൽ പണം ലക്ഷ്യം വച്ചുപിന്നീട് പ്രദേശത്തെ ലൈംഗികതൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു. പണവും മൊബൈൽ ഫോണുകളും നൽകി പെൺകുട്ടിയെ പാട്ടിലാക്കിയ സംഘം പിന്നീട് ലോറിത്താവളങ്ങളിലടക്കം എത്തിച്ചായി ഇടപാടുകൾ. തുടർന്ന് സുമതി സുഹൃത്തുക്കളായ അനാർക്കലി, തങ്കം, ചന്ദ്രകല എന്നിവർക്കു കൈമാറി.
ഇവരും ഇടപാടുകാർക്കായി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു. ആംബുലൻസിലാണ് പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ചിരുന്നത്. സംഘത്തിൽപ്പെട്ട ഡ്രൈവർ ചിന്നത്തമ്പി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ഫോണുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പൊലീസിൻ്റെ പ്രതീക്ഷ. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London