നാദാപുരത്ത് പൊലീസിനെ ആക്രമിച്ച കേസിൽ ആറ് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പോളിംഗ് ബൂത്തിന് സമീപം കൂട്ടംകൂടി നിന്ന യു.ഡി.എഫ് പ്രവർത്തകരെ വിരട്ടി ഓടിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച കേസിലെ ആറ് പ്രതികളാണ് പിടിയിലായത്. യൂത്ത് ലീഗ് പ്രവർത്തകരായ മുഹമ്മദ് ഷെഫീഖ്, അബ്ദുലത്തീഫ്, റഹീസ്, ആഷിക്ക്, റാഷിദ്, മുഹമ്മദ് എന്നിവരാണഅ വയനാട്ടിലെ പനമരത്ത് വെച്ച് അറസ്റ്റിലായത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരെയാണ് കേസ്.
വോട്ടെടുപ്പ് ദിവസം ഉണ്ടായ സംഘർഷത്തിൻറെ തുടർച്ചയായി കോഴിക്കോട് പേരാമ്പ്രയിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. സിപിഎം പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പേരാമ്പ്ര പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്ക് നേരെ അർധരാത്രിയിൽ പോലീസ് ലാത്തിവീശിയിരുന്നു.
© 2019 IBC Live. Developed By Web Designer London