കൊല്ലം: അധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് ജീവിതത്തിലേക്കു മടങ്ങിയെത്തുന്നു.സ്കൂളില്‍ നിന്നു വനത്തില്‍ പഠനയാത്രയ്ക്ക് പോകവെയാണ് പാമ്പുകടിയേറ്റത്.നെടുമണ്‍കാവിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിയെയാണ് ഇക്കഴിഞ്ഞ 16ന് തെന്മല വനത്തില്‍ വച്ച് പാമ്പുകടിച്ചത്.
ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ ഉടന്‍തന്നെ പാലരുവിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു.
© 2019 IBC Live. Developed By Web Designer London