മലപ്പുറം: ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നതായി എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന് ഭാരവാഹികളുടെയും ശാഖായോഗം നേതാക്കളുടെയും കണ്വെന്ഷന് വിലയിരുത്തി. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ സമുദായ അംഗങ്ങളെല്ലാം സംഘടനക്ക് പിന്നില്‍ ശക്തമായി അണിനിരക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് വി അയ്യപ്പന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ദാസന് കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി സുബ്രഹ്മണ്യന് ചുങ്കപ്പള്ളി, യോഗം ഡയറക്ടര്‍ പ്രദീപ് ചുങ്കപ്പള്ളി, യൂണിയന് കൗണ്‍സിലര്‍മാരായ രഞ്ജിത്ത് വി, ജതീന്ദ്രന്‍ മണ്ണില്‍തൊടി, കുമാരി പുറ്റേങ്ങല്‍, ഉണ്ണികൃഷ്ണന് എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി രഞ്ജിത്തിനെ യോഗത്തില്‍ അഭിനന്ദിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London