കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തിൽ മത്സരിക്കാൻ ശോഭ സുരേന്ദ്രൻ സന്നദ്ധത അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാതിരുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് ബിജെപി കേന്ദ്രനേതൃത്വം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ മത്സരിക്കും. കൊല്ലത്ത് എം സുനിൽ, കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും മത്സരിക്കും.
ശോഭ മത്സരിക്കുന്നത് തടയാൻ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. എന്നാൽ, നിലവിൽ കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി എത്തുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London