സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ. കുഞ്ഞ് ആരാധകൻ തന്നെ അനുകരിക്കുമ്പോൾ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിഷ്കളങ്കതയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
‘പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്…അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..’ വീഡിയോ പങ്കുവെച്ച് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ എഴുതി.
രാഷ്ട്രീയക്കാരെയും സിനിമാ താരങ്ങളെയും പലരും അനുകരിക്കാറുണ്ട്. പക്ഷേ ഇത്രയും ചെറിയ കുട്ടി ഉമ്മൻചാണ്ടിയെ അനുകരിക്കുന്നതിലെ കൗതുകം വളരെ ആശ്ചര്യത്തോടെയാണ് എല്ലാവരും കാണുന്നത്. പോസ്റ്റിന് താഴെയായി തൃത്താല എം എൽ എ വിടി ബൽറാമും കമൻറുമായി രംഗത്തെത്തി. ഇതിങ്ങനെ ഷെയർ ചെയ്യാൻ താങ്കൾക്ക് മാത്രമേ കഴിയൂ എന്നായിരുന്നു ബൽറാമിൻറെ കമൻറ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London